ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശനിയാഴ്ച വൈകുന്നേരം ഷോപ്പിയാനിലെ ഇമാം സാഹിബ്ബാര്‍ബുഗ് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിനു നേരെ പതിയിരുന്ന ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്.