കശ്മീര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. നേരത്തെ, അര്‍ണിയ സെക്ടറില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അര്‍ധ രാത്രി മുതല്‍ തുടങ്ങിയ പ്രകോപനം കാലത്ത് 6.45വരെ നീണ്ടു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബിഎസ്എഫ് പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ശക്തമായ തിരിച്ചടി നല്‍കിയതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.