ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്.
കുല്‍ഗാം ജില്ലയിലെ മിര്‍ബസാറിലായിരുന്നു ആക്രമണം. സിആര്‍പിഎഫ് എസ്‌ഐ അന്‍വര്‍ അലിക്കാണ് പരിക്കേറ്റത്. പോലീസ് പട്രോളിംഗ് സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചു.