കശ്മീര്‍: ജമ്മു കശ്മീരിലെ ലഡൂരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഖാലിദ് ആണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ ബഡ്ഗാം ജില്ലയിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. ബഡ്ഗാം ജില്ലയിലെ ദാരംഗ് വില്ലേജില്‍ സൈനിക റൈഫിള്‍സിന്റെ 53 ആം ബറ്റാലിയനിലെ പാര്‍ട്ടിയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.