കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

134

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ബന്ദിപോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന പരിശോധനയ്‌ക്കെത്തിയത്.
അതിനിടെ, ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയും, തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിളിനു വെടിയേല്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍.

NO COMMENTS