ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ ബി.ജെ.പിയുടെ യുവജന വിഭാഗം നേതാവിനെ തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തി.
ബി.ജെ.പി യുവജന വിഭാഗം ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റ് ജൗഹര്‍ അഹമ്മദാണ് വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ഭീകരവാദികള്‍ സൈനിക വാഹനം ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.