കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

160

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉറിക്ക് സമീപം ഭീകരരെ സൈന്യം നേരിട്ടത്. വന്‍ അപകടമാണ് സേനയുടെ ജാഗ്രതയിലൂടെ ഒഴിവാക്കാനായതെന്ന് സ്ഥലം ഡിജിപി വ്യക്തമാക്കി. സ്ഥലത്ത് കനത്ത ജാഗ്രത തുടരുകയാണ്.

NO COMMENTS