ശ്രീനഗര്‍: ജമ്മു കാശമീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ബന്ദിപോരയിലെ ഹാജിനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹാജിനിലെ ചന്ദര്‍ഗീര്‍ ഗ്രാമത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിഞ്ഞിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ അഞ്ച് ഭീകരരെ വധിക്കാനായി.