ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടന്ന ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യയും തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും ജനാധിപത്യ സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനത്തെയും പാക്ക് സൈന്യം സ്വാഗതം ചെയ്യുമെന്നും കഴിഞ്ഞദിവസം സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞിരുന്നു. എന്നാല്‍, സമാധാന ശ്രമങ്ങളെല്ലാം വാക്കുകളില്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് അപ്രതീക്ഷിത ആക്രമണത്തോടെ പാക്കിസ്ഥാന്‍.