ഇസ്ലമാബാദ്: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴ് പാക്ക് സൈനീകര്‍ കൊല്ലപ്പെട്ടു. കൂടാതെനിരവധി പാക്ക് ബങ്കറുകള്‍ തകര്‍ക്കുകയും ചെയ്തു. എന്നാല്‍ അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ഇന്ത്യയാണ് ആക്രമണത്തിനു തുടക്കമിട്ടതെന്നും പാക്ക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ളിക് റിലേഷന്‍സ് വ്യക്തമാക്കി. ജന്ദ്രോട്ട്, കോട്ലി തുടങ്ങിയ സെക്ടറുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്കു പരിക്കേറ്റതായും ഐഎസ്പിആര്‍ അറിയിച്ചു.