ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മചില്‍ സെക്ടറിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. മചില്‍ സെക്ടറിലെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് നാലരോടെയാണ് ഹിമപാതം ഉണ്ടായത്. ഹിമപാതത്തില്‍ നാല് സൈനികര്‍ ഒലിച്ചു പോയി. തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ കണ്ടെത്താനായത്. മഞ്ഞിനടയില്‍ നിന്ന് കണ്ടെത്തിയ സൈനികരില്‍ ഒരാള്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഹവില്‍ദാര്‍ കമലേശ് കുമാര്‍, നായ്ക് ബല്‍ബീര്‍, സിപായ് രജീന്തര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.