അതിര്‍ത്തി അശാന്തം ; ഇന്ത്യന്‍ തിരിച്ചടിയില്‍ നിരവധി പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

302

ജമ്മു : നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പിന് ഇന്ത്യ തിരിച്ചടിക്കുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇന്ത്യ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു സ്ത്രീയും കൗമാരക്കാരനും കൊല്ലപ്പെട്ടതായും ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. ഞായറാഴ്ച പാക് ഷെല്ലാക്രമണത്തില്‍ ഓഫീസര്‍ അടക്കം നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS