ശ്രീനഗര്‍ : കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്ബിലെ ഫാമിലി ക്വാര്‍ട്ടേഴ്സിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്. ആക്രമണത്തില്‍ ഒരു ജവാനും അദ്ദേഹത്തിന്റെ കുടുംബാംഗത്തിനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്നിലേറെ ഭീകരവാദികള്‍ ക്യാമ്ബിനുള്ളില്‍ കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ക്വോട്ടേഴ്സിലെ ജീവനക്കാര്‍ അറിയിച്ചു.
ഭീകരര്‍ക്കായി സൈന്യം ശക്തമായ തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജമ്മുകശ്മീര്‍ ഡി.ജി.പിയോട്, കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ക്യാംപിനു അഞ്ഞൂറു മീറ്റര്‍ ചുറ്റളവിലുള്ള സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സംഘത്തില്‍പ്പെട്ട രണ്ടു ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന.