ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്, ഒരു സൈനികന് കൊല്ലപ്പെട്ടു. ബിഎസ്എഫ് ജവാന് എസ്.കെ മുര്‍മു ആണ് കൊല്ലപ്പെട്ടത്.കശ്മീരിലെ താംഗ്ധറിലായിരുന്നു വെടിവയ്പുണ്ടായത്. വയറില്‍ വെടിയേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യന്‍ സൈന്യവും തിരിച്ചടി തുടങ്ങിയിട്ടുണ്ട്.