കാശ്മീരില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

247

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. തെക്കന്‍ കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഹകൂര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ശ്രീനഗര്‍ സ്വദേശി ഈസ ഫസില്‍, കൊകേര്‍നാഗ് സ്വദേശി സയിദ് ഒവൈസ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം മൂന്നാമത്തെ ഭീകരന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. സോറയിലെ പോലീസ് സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍സ്റ്റബിള്‍ മരിച്ച സംഭവവുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരു ഭീകരനെന്ന് സൈന്യം അറിയിച്ചു.

NO COMMENTS