ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മു കാഷ്മീരിലെ ഖാന്‍മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. എസ്എച്ച്ഒ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഖാന്മോഹിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ബാരമുള്ള-ബന്നിഹല്‍ ട്രെയിന്‍ സര്‍വീസ് അധികൃതര്‍ റദ്ദാക്കിയിരിയ്ക്കുകയാണ്.