പുഞ്ച് സെക്ടറില്‍ പാക് ആക്രമണം ; കുട്ടികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

232

ശ്രീനഗര്‍: കശ്മീരിലെ പുഞ്ച് സെക്ടറില്‍ ജനവാസ കേന്ദ്രത്തിന് നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നാട്ടുകാരായ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
മേഖലയില്‍ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസവും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

NO COMMENTS