ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുപ്വാരയില് സൈന്യം നാല് ഭീകരരെ വധിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് കുപ്വാരയിലെ അരംപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. അരംപോര വനത്തില്‍ ഒളിച്ച ഭീകരര്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.ഈ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സ്പെഷല്‍ ഓപ്പറേഷന്‍ ടീമും ജമ്മു പൊലീസുമാണ് ഭീകരരെ എതിര്‍ക്കുന്നത്. നാലു ഭീകരര്‍ ഇതുവരെ കൊല്ലപെട്ടു എന്നാണ് സൈന്യം അറിയിക്കുന്നത്. പക്ഷെ വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്.