ജമ്മു കശ്മീരില്‍ സൈന്യം ഭീകരനെ വധിച്ചു

221

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളില്‍ അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീര്‍ പൊലീസും, 53 രാഷ്ട്രീയ റൈഫിള്‍സും, സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഭീകരന്‍ ഒരു വീട്ടില്‍നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുമ്ബോള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടു പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു യുവതിക്ക് പരുക്കേറ്റു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS