കശ്മീരിരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഷോപിയാനലൈ കച്ദൂര മേഖലയില്‍ പൊലീസും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്നാണ് വിവരം. അതേസമയം ഇവരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സ്ഥലത്തു നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഷോപിയാനില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.