ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു ഒരാള്‍ക്ക് പരിക്കേറ്റു. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തേ തുടര്‍ന്നയിരുന്നു തിരച്ചില്‍ നടത്തിയത്.
ഇതിനിടയില്‍ ഭീകരര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ പ്രദേശത്തെ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു.