കാശമീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

233

ശ്രീനഗര്‍: കാശമീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ചട്ടാബാലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രദേശത്ത് ഭീകരര്‍ നിലയുറപ്പിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ പട്രോളിംഗിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭീകരന്‍. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

NO COMMENTS