ഷോപ്പിയാന്‍ : . കൊല്ലപ്പെട്ടവരില്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഉള്‍പ്പെടുന്നു. ഷോപ്പിയാന്‍ ജില്ലയിലെ ബഡിഗാം ഗ്രാമത്തിലെ സൈനിപ്പോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. സ്ഥലത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച സൈന്യം പ്രദേശം വളഞ്ഞ് തുടര്‍ന്നാണ് രൂക്ഷമായ വെടിവയ്പാണ് നടന്നത്.
കശ്മീര്‍ സര്‍വകലാശാലയില്‍ പ്രൊഫസറായ മുഹമ്മദ് റാഫി ഭട്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മാത്രമാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. ഇയാളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടി മാതാപിതാക്കളെ പൊലീസ് കൊണ്ടുവന്നെങ്കിലും ഭട്ട് വഴങ്ങിയില്ല. മാത്രമല്ല,സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ സൈന്യവും പ്രത്യാക്രമണം നടത്തി. അഞ്ച് ഭീകരരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.