റംസാന്‍ മാസത്തില്‍ സെെനിക നടപടിയുണ്ടാകരുതെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെ ഷോപ്പിയാനില്‍ ഭീകരാക്രമണം

179

ശ്രീനഗര്‍ : റംസാന്‍ മാസത്തില്‍ സെെനിക നടപടിയുണ്ടാകരുതെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെ ഷോപ്പിയാനില്‍ ഭീകരാക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ ജമ്‌നാഗിരിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആർക്കും പരിക്കേറ്റതായി വിവരമില്ല. സമാധാനം ഇഷ്​ടപ്പെടുന്ന കശ്​മീരികള്‍ക്ക്​ റംസാന്‍ മാസം സമാധാന അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടാനാണ് വെടിനിറുത്തല്‍ നടപടിയെന്ന്​ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

NO COMMENTS