കാഷ്മീർ അതിർത്തിയിൽ ഷെല്ലാക്രമണം ; അഞ്ച് പേർ കൊല്ലപ്പെട്ടു

139

ജമ്മു: കാഷ്മീർ അതിർത്തിയിൽ ആർ.എസ്.പുര ബിസ്നാ, അർനിയ സെക്ടറുകളിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ബിഎസ്എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ബിഎസ്എഫ് കോണ്‍സ്റ്റബിൾ സീതാറാം ഉപാധ്യായയാണ് മരിച്ച ജവാൻ. ബാക്കി നാല് പേരും സാധാരണ പൗരന്മാരാണ്. കൂടാതെ 45 വയസുകാരിയായ സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു.

ബിഎസ്എഫ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. പാക്ക് സൈന്യം ആക്രമണം നടത്തുന്ന മേഖലയിൽ നിന്നും പൗരന്‍മാരെ ഒഴിപ്പിക്കുമെന്ന് ബിഎസ്എഫ് അധികൃതർ അറിയിച്ചു.

NO COMMENTS