കാശ്‌മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം

171

ശ്രീനഗര്‍ : ജമ്മു കാശ്‌മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്ബിന് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ നവകടല്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപമാണ് ഗ്രനേഡ് സ്ഫോടനം നടന്നത്. ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പൊലീസുകാര്‍ക്കും ഒരു സിവിലിയനുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ സ്വകാര്യ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

NO COMMENTS