ശ്രീനഗര്‍ : റമദാന് ശേഷം ഇന്ത്യന്‍ സൈന്യം ഭീകരവിരുദ്ധ നടപടികള്‍ പുനരാരംഭിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചയ്ക്ക് ഉത്തര ജമ്മു കശ്മീരിലെ ബന്ദിപുരയില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ഇന്ത്യന്‍ സേനയ്ക്ക് തിരിച്ചടിക്കാനുള്ള നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് നല്‍കിയത്. തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെയ്പിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.