കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ; ഗവര്‍ണറുടെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

217

ശ്രീനഗര്‍ : ബിജെപി മെഹ്ബൂബ മുഫ്തി സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ച ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കി. പിന്തുണ പിന്‍വലിച്ച വേളയില്‍ തന്നെ കശ്മീരില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ ഇക്കാര്യത്തിര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശയും അയച്ചിരുന്നു. ശുപാര്‍ശ അംഗീകരിച്ച്‌ രാഷ്ട്രപതി ഒപ്പുവച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിന് കീഴിലായി.

NO COMMENTS