ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ തിരിച്ചു നടത്തിയ വെടിവെപ്പിലാണ് മൂന്നു പേര്‍ മരിച്ചത്. ശനിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരു കൗമാരക്കാരിയും ഉള്‍പെടുന്നു. ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20), അദ്‌ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവര്‍. കൂടാതെ പത്തു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.