ശ്രീനഗര്‍ : ജമ്മു കശ്മീരിൽ
ഭീകരാക്രമണത്തിൽ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത് . ആക്രമണത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
അനന്ത്നാഗിലെ അചബല്‍ ചൗക്കില്‍ സി.ആര്‍.പി.എഫ് സംഘത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞ് തീവ്രവാദികള്‍ക്കയി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.