ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ പോലീസുകാരനെ വിട്ടയച്ചു

179

ജമ്മു : ജമ്മുകശ്മീരില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരനെ വിട്ടയച്ചു. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍(എസ്പിഒ) മുദാസിര്‍ അഹമ്മദിനെയാണ് വിട്ടയച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മുദാസിറിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പുല്‍വാമ ജില്ലയിലെ ത്രാല്‍ ഗ്രാമത്തില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. പൊലീസുകാരനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ അദ്ദേഹത്തിന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് വകുപ്പില്‍ പാചകക്കാരനായാണ് മുദാസിര്‍ അഹമ്മദ് ജോലി ചെയ്തിരുന്നത്.

NO COMMENTS