ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

189

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍. ലഷ്‌കറി ത്വയ്ബ ഭീകരന്‍ ഉമര്‍ മാലിക്കായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെ സൈന്യം കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രാത്രി തന്നെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് 4 പേരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.

NO COMMENTS