ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാക്ക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു . പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ പാക് റേഞ്ചേസിനെതിരെ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി കുപ്‌വാരയില്‍ താങ്ധര്‍ സെക്ടറിലാണ് ആക്രമണം നടന്നത്.