ജമ്മു കശ്മീരില്‍ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു

150

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ സൈന്യം തീവ്രവാദികളെ വധിച്ചു. കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയിലെ താംഗ്ധര്‍ സെക്ടറില്‍ മൂന്നു തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞുകയറാന് ശ്രമിക്കുകയായിരുന്ന തീവ്രവാദികള്‍ക്കു നേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. തീവ്രവാദികള്‍ തിരിച്ചും വെടിവച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

NO COMMENTS