ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ഭീരകര സംഘടനയായ ജെയ്ഷെ മുഹമ്മദെന്ന് സൈന്യം

179

ജമ്മു കശ്മിര്‍: ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ഭീരകര സംഘടനയായ ജെയ്ഷെ മുഹമ്മദെന്ന് സൈന്യം. കൊല്ലപ്പെട്ട നാല് തീവ്രവാദികളും ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്ന് സൈന്യം പറഞ്ഞു.ഇവര്‍ നുഴഞ്ഞ്കയറിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരില്‍നിന്നും നാല് എ.കെ 47 തോക്കുകള്‍ ഉള്‍പ്പടെ പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായും സൈന്യം അറിയിച്ചു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY