ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. രാജോരിയിലെ കാസിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് പേർ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ട സൈന്യം നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റെയാൾ ഓടി രക്ഷപ്പെട്ടതായും മരിച്ചയാളുടെ മൃതദേഹം പോലീസിനു കൈമാറിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.