ബാരാമുള്ള : ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപോറിൽ വ്യാഴാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവയ്പ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം ബാരാമുള്ളയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.