ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കുല്‍ഗാമില്‍ സേന തെരച്ചില്‍ നടത്തിയത്. അതിനിടെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേന അതിശക്തമായി തിരിച്ചടിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില്‍ തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.