ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ദയല്ഗാമില് പി.ഡി.പി നേതാവിന്റെ വീടിനു നേരെ ഭീകരാക്രമണം. ജാവേദ് അഹമ്മദ് ഷെയ്ഖിന്റെ വീട്ടിലെത്തിയ ഭീകരര്‍ കാവല്‍ നിന്ന പോലീസുകാരുടെ നാല് തോക്കുകള്‍ കവര്‍ന്നെടുത്തു.ഉറിയിലെ അതീവസുരക്ഷാ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. അതേ ദിവസം തന്നെയാണ് ഭരണകക്ഷി അംഗമായ പി.ഡി.പിയുടെ നേതാവിന്റെ വീട് ലക്ഷ്യമാക്കിയും ആക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.