ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സുരക്ഷാസേന ഒരു ഭീകരരനെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് ജീവന്‍ നഷ്ടമായി. അനന്ത്‌നാഗിലെ ദൂരു ഷഹബാദിലാണ് സംഭവം. തീവ്രവാദി സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കര്‍ ഇ തയ്ബ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അനന്ത്‌നാഗ് മേഖലകളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി വിച്ഛേദിച്ചിരിക്കുകയാണ്. ശ്രീനഗറിലെ നൂര്‍ബാഗ്, ബുഡ്ഗാവിലെ ചന്ദൂര മേഖലകളിലും സമാനമായ ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ്.