ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ 2 ഭീകരരെ കൂടി സെെന്യം വധിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സെെന്യം നടത്തിയ പരിശോധനയിലാണ് 2 ഭീകരരെക്കൂടി വധിച്ചത്. വാഹന പരിശോധനക്കിടെ വെടിവെയ്പ്പ് നടത്തിയ ഭീകരര്‍ക്കെതിരെ ചെറുത്ത് വെടിവെപ്പ് നടത്തിയാണ് സെെന്യം ഭീകരരെ വധിച്ചത്. വെളളിയാഴ്ച തന്നെ പുലര്‍ച്ചെ ഉണ്ടായ വെടിവെപ്പില്‍ 3 പാക്ക് ഭീകരരും കൊല്ലപ്പെട്ടിരുന്നു .