ശ്രീനഗര്‍ : ജമ്മുകാഷ്മീരില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ശ്രീനഗറിലെ നൗഗാമിലായിരുന്നു ഏറ്റുമുട്ടല്‍. തീവ്രവാദികളില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് സ്ഫോടനം ഉണ്ടായി ആറു നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു.