ശ്രീനഗര്‍ : കശ്മീരിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിദ്യാര്‍ഥി സബര്‍ സോഫിയെയും സഹായി ആസിഫ് അഹമ്മദിനെയുമാണ് സുരക്ഷാസേന വധിച്ചത്. ഗവേഷണ വിദ്യാര്‍ഥി ആയിരുന്ന സബര്‍ സോഫി രണ്ടു വര്‍ഷം മുന്‍പാണ് പഠനം ഉപേക്ഷിച്ചത്. ഭീകരര്‍ക്കൊപ്പം ചേരുന്നതിനു മുന്‍പ് ഇയാള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നു. തുടർന്ന് 2016 ൽ സബര്‍ സോഫി കശ്മീരിലെ പ്രക്ഷോഭകാരികള്‍ക്കൊപ്പം ചേരുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമായിരുന്നു.