ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരമുള്ളയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.