ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്റെ മരുമകനടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ത്രാലില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ മരുമകന്‍ ഉസ്മാന്‍ ഹൈദറാണ് കൊല്ലപ്പെട്ടത്.