ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു. ദക്ഷിണ കാഷ്മീരിലെ ത്രാലില്‍ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവയ്പില്‍ ഒരു പോലീസുകാരനു പരിക്കേറ്റു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.