ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മൂന്ന് ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി. സംഭവത്തെ തുടര്‍ന്നു സൈന്യവും പോലീസും പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടത്തിവരികയാണ്.