ജമ്മു കാശ്മീരിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

256

ജമ്മു കാശ്മീര്‍ : ജമ്മു കാശ്മീരിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കാശ്മീരിലെ ബാദ്ഗാമിലെ കുത്‌പോറ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പുല്‍വാമ, ബാദ്ഗാം എന്നിവിടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നതായും സൈന്യം അറിയിച്ചു.

NO COMMENTS