കശ്മീരില്‍ നിശാനിയമം പിന്‍വലിച്ചു

156

ശ്രീനഗര്‍ • കശ്മീരില്‍ എല്ലായിടത്തെയും നിശാനിയമം പിന്‍വലിച്ചു. ക്രമസമാധാനനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണിതെന്നു പൊലീസ് അറിയിച്ചു. താഴ്വരയില്‍ ഇന്നലെ ഒരിടത്തും അനിഷ്ട സംഭവങ്ങളുണ്ടായില്ല. എന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ ജനങ്ങള്‍ കൂട്ടംചേരുന്നതിനുള്ള വിലക്കു നീക്കിയിട്ടില്ല. വിഘടനവാദികളുടെ സമരാഹ്വാനം മൂലം അടച്ചിട്ടിരുന്ന കടകള്‍ ഇന്നു രാവിലെ ആറു മണിവരെ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. പൊതുഗതാഗതവും മുടങ്ങിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY