ശ്രീനഗര്‍/ജമ്മു• നിയന്ത്രണ രേഖയില്‍ നൗഗം സെക്ടറിലും പൂഞ്ച് ജില്ലയിലും പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ പുലര്‍ച്ചെയാണു പീരങ്കിയും ഗ്രനേഡുകളും ഉപയോഗിച്ചു പ്രകോപനമില്ലാതെ അവര്‍ ആക്രമണം നടത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമായിരുന്നു ഇത്. ഇന്ത്യന്‍ സൈന്യം സംയമനം പാലിച്ചുവെന്നും തിരിച്ചടിച്ചില്ലെന്നും കരസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍ക്കും പരുക്കില്ല.
ബുധനാഴ്ച ജമ്മുവിലെ സാംബ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്ക് സൈന്യം വെടിയുതിര്‍ത്തിരുന്നു. നേരത്തേ ഈ മാസം രണ്ടിനും ആറിനും 20നും പാക്ക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.